പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് കോഴിക്കോട് നഗരം പൂർണമായി സ്തംഭിച്ചു. അഗ്നിബാധക്ക് പിന്നാലെ ജനംകൂട്ടംകൂടിയതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു. ......
കോഴിക്കോട്ട് ഒൻപതുമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ. കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥശിശുവാണ് മരിച്ചത്. ......
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയത്. ......
40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ്സിന്റെ പിടിയിൽ. കഴിഞ്ഞ ദിനം രാത്രി പതിനൊന്നെ മുക്കാലോടെ തായ്ലൻഡിൽ നിന്നും എയർഏഷ്യ AK-33 നമ്പർ വിമാനത്തിൽ കോഴിക്കോട് ഇറങ്ങിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും ആണ് ഇവരിൽനിന്നും പിടികൂടിയത്.
കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഈ സ്ത്രീ യാതക്കാരെ പിടികൂടിയത്. ......
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ച(28)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ......
അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് യുവതി ഉൾപ്പെടെ രണ്ടുപേർ. കോഴിക്കോട് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന അസം സ്വദേശി ഫുർഖാൻ അലി (26)ക്ക് പുറമേ ഇയാളുടെ കാമുകി അക്ളിമ ഖാതുൻ (24)യും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ......
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്.
അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് ഇന്നലെ രാത്രി പോലീസ് പിടിച്ചെടുത്തത്.
സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.
14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ......
കോഴിക്കോട്ടെ സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ അസം സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.......